---
title: "ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്തു"
english_title: "DYFI inaugurated the Balussery Block Jatha at Koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75675/dyfi-inaugurated-the-balussery-block-jatha at Koorachund"
published_at: "2022-10-21T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63524ad757fe0_DYF.jpg"
keywords: []
---

# ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൂരാച്ചുണ്ട്:"തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്....

## Article Content

കൂരാച്ചുണ്ട്:"തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്....

യുവജന മുന്നേറ്റം"  എന്ന മുദ്രാവാക്യമുയർത്തി നവംബർ മൂന്നിന് ഡിവൈഎഫ്ഐ

നേതൃത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥം ബാലുശ്ശേരി

ബ്ലോക്ക് കാൽനട പ്രചാരണ ജാഥ  കൂരാച്ചുണ്ടിൽ വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന

പ്രസിഡണ്ട് വി. വസീഫ് ജാഥാ ലീഡർ ടി.സരുണിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് എസ്.എസ്.അതുൽ അദ്ധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ ജില്ലാ

ട്രഷറർ ടി.കെ.സുമേഷ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ: പി.എം.അജിഷ, കെ.ഷിബിൻ,

അജ്ഞലി കൃഷ്ണൻ, കെ.അദിത്ത്, കെ.ജി.അരുൺ എന്നിവർ സംസാരിച്ചു. കൂരാച്ചുണ്ട്

മേഖല സെക്രട്ടറി രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനിറ്റ് നന്ദി

രേഖപ്പെടുത്തി.ഇന്നത്തെ പര്യടനം രാവിലെ 9 മണി അത്താണി, 11 മണി കൂമുള്ളി

വായനശാല, 1 മണി ഉള്ളിയേരി, 3 മണി മുണ്ടോത്ത് 5 മണി കന്നൂര്

സമാപിക്കും.കന്നൂരിൽ വച്ച് നടക്കുന്ന സമാപന പൊതു സമ്മേളനം ഡിവൈഎഫ്ഐ മുൻ

സംസ്ഥാന കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75675/dyfi-inaugurated-the-balussery-block-jatha at Koorachund)